അങ്ങനെ ഞാനും ....

കമ്പെടുക്കുന്നവനൊക്കെ വേട്ടക്കരനും, വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടുമാകുമെങ്കില്‍ ഞാനും....!


പടത്തില്‍ ക്ളിക്കിയാല്‍ വലുതായി കാണാം.

Thursday, August 28, 2008

ആപ്പിള്‍ മരം നേരില്‍ കണ്ടപ്പോള്‍!

ഇംഗ്ലണ്ടില്‍ വേനല്ക്കാലം അവസാനിച്ച് ശൈത്യം വരവായി. മാത്രമല്ല ആപ്പിളുകളുടെയും കാലം. ഓക്സ്ഫോഡില്‍ ഞാന്‍ താമസിക്കുന്ന അതിഥിമന്ദിരത്തിന്റെ വിശാലമായ പറമ്പിലുള്ള നിരവധി ആപ്പിള്‍ മരങ്ങളെ നേരില്‍ കണ്ടപ്പോള്‍.
ആപ്പിളുകള്‍ ധാരാളം കൊഴിഞ്ഞ് അനാഥമായി മരച്ചുവട്ടില്‍ കിടക്കുന്നതുകണ്ട് അദ്ഭുതംതോന്നി. ഇതെങ്ങാനും നമ്മുടെ നാട്ടിലായിരുന്നെങ്കില്‍!
പച്ചയാണ്, പഴുത്തു തുടങ്ങിയിട്ടില്ല!

ഇതെങ്ങനെയുണ്ട്?

ഇവ പരുവത്തിനു പഴുത്ത് പാകമായിട്ടുണ്ട്!

നിറയെ ആപ്പിളുകളുമായ് കൈയെത്തുന്ന ഉയരത്തില്‍!

13 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

ഇംഗ്ലണ്ടില്‍ വേനല്ക്കാലം അവസാനിച്ച് ശൈത്യം വരവായി. മാത്രമല്ല ആപ്പിളുകളുടെയും കാലം.....

Anonymous said...

its good to know about it? where did you get that information?

Anonymous said...

im here because of few cents for you. just dropping by.

ശ്രീ said...

ചിത്രങ്ങള്‍ അതിമനോഹരം. കണ്ടിട്ടു കൊതിയാകുന്നു.
:)
[അല്ല, ഇപ്പോള്‍ നാട്ടിലെങ്ങുമില്ല അല്ലേ?]

Sarija NS said...

ഹോ മനോഹരമായ ദൃശ്യങ്ങള്‍...
വല്ലാത്തൊരു സുഖം ഇങ്ങനെയുള്ള ചിത്രങ്ങള്‍ കാണുമ്പോള്‍

Anoop Technologist (അനൂപ് തിരുവല്ല) said...

:)

Anonymous said...

Where exactly is this apple tree? Is it from a farm? Or is it in a back yard?

Thanks for the nice pictures.

Habeeb, Kuwait.

ബിന്ദു കെ പി said...

ഇതൊന്നും ആരും പറിച്ചെടുക്കാറില്ലേ?
പടങ്ങള്‍ അസ്സലായി കേട്ടോ...

SHANIYAS said...

nice photos...expect more

ഷാനവാസ്‌ ഇലിപ്പക്കുളം said...

ശ്രീ, കുറേനാളായി ഇപ്പോള്‍ ഇവിടെയാണ്. ജോലിത്തിരക്കുകാരണം ഇപ്പോള്‍ ബ്ളോഗ് വായനയും കുറഞ്ഞു.കമന്റ്‌എഴുത്തുമില്ല.ഈആപ്പിള്‍ മരങ്ങള്‍ കണ്ടപ്പോള്‍ഒരു പോസ്റ്റാക്കിയെന്നു മാത്രം! നന്ദി ഇതുവഴി വന്നതിനും അഭിപ്രായം പറഞ്ഞതിനും. സുഖമാണെന്നു കരുതുന്നു :)

സരിജാ, നന്ദി നല്ലവാക്കുകള്‍ക്ക് :)

അനൂപേ, :) :) സന്ദര്‍ശിച്ചതിനു നന്ദി.

ഹബീബ്, ഇതൊരു ആപ്പിള്‍ ഫാമല്ല. ഒരു ബാക്‌യാഡ് എന്നു തന്നെ പറയാം. വിശാലമായ നുകളുടേയുമല്ല പരവതാനി വിരിച്ചതുപോലെയുള്ള പുല്‍ത്തകിടിയുള്ള ഒരു ബാക് യാഡ്. കമന്റിനു നന്ദി.

ബിന്ദു, ഞാന്‍ താമസിക്കുന്ന ഗസ്റ്റ് ഹൌസിന്റെ ഉടമസ്ഥരായ സൈമണും, ഹെലനും ഇടയ്ക്കിടെ ഇവ ശേഖരിക്കാറുണ്ട്. അപ്പോഴെല്ലാം കുറേ എണ്ണം പല കൂടകളിലാക്കി എല്ലാ അപ്പാര്‍ട്ടുമെന്റുകളുടേയും മുന്നില്‍ താമസക്കാറ്ക്കായി വെക്കാറുണ്ട്. മരങ്ങളില്‍ നിന്നും ആവശ്യമുള്ള ആപ്പിള്‍ പൊട്ടിച്ച് കഴിക്കുവാനും അവര്‍ അനുവാദം തന്നിട്ടുമുണ്ട്. പക്ഷേ ആരും അങ്ങനെ ചെയ്യാറില്ലെന്നു മാത്രം! മുറ്റത്തെ മുല്ലയ്ക്ക് മണമില്ലാത്തതു കൊണ്ടാകും  പലരും അവര്‍ക്ക് കൊണ്ടുവെയ്ക്കുന്നവ പോലും പലപ്പോഴും എടുക്കാറില്ല. പക്ഷേ ഞാന്‍ അങ്ങനെയല്ല!

ഷാനിയാസ്, നന്ദി വീണ്ടും വരിക:)

കുറുമാന്‍ said...

കാണാന്‍ നല്ല ഭംഗി.

ആപ്പിളുകള്‍ ധാരാളം കൊഴിഞ്ഞ് അനാഥമായി മരച്ചുവട്ടില്‍ കിടക്കുന്നതുകണ്ട് അദ്ഭുതംതോന്നി. ഇതെങ്ങാനും നമ്മുടെ നാട്ടിലായിരുന്നെങ്കില്‍ - നമ്മുടെ നാട്ടില്‍ മരങ്ങള്‍ക്ക് കീഴെ പൊഴിഞ്ഞു വീണു കിടക്കുന്ന മാങ്ങകളും, പേരക്കകളും, എന്തിന് ചക്കകള്‍ തന്നേയും കാണുമ്പോള്‍ നമുക്ക് അത്ഭൂതം തോന്നാറില്ലല്ലോ, പക്ഷെ ഇവര്‍ക്ക് അതുകാണുമ്പോള്‍ അത്ഭുതമാകും.

കോപ്പന്‍ ഹാഗനില്‍ ഇതുപോലെ ഒരു വീട്ടില്‍ നിന്നും പുറത്തേക്ക് ഞാന്നുകിടന്നിരുന്ന ആപ്പിള്‍ കമ്പില്‍ നിന്നും ഭയപ്പാടോടുകൂടെ ഞങ്ങള്‍ ആ‍പ്പിള്‍ പറിക്കുന്നത് കണ്ടിട്ട് ആ വീട്ടിന്റെ ഉടമസ്ഥ ഞങ്ങള്‍ക്ക് കുറേ ആപ്പിളുകള്‍ നല്‍കിയതോര്‍മ്മവന്നു.

ഷാനവാസ്‌ ഇലിപ്പക്കുളം said...

കുറുമാന്‍ ജീ, താങ്കള്‍ പറഞ്ഞതാണ്‌ സത്യം:

"നമ്മുടെ നാട്ടില്‍ മരങ്ങള്‍ക്ക് കീഴെ പൊഴിഞ്ഞു വീണു കിടക്കുന്ന മാങ്ങകളും, പേരക്കകളും, എന്തിന് ചക്കകള്‍ തന്നേയും കാണുമ്പോള്‍ നമുക്ക് അത്ഭൂതം തോന്നാറില്ലല്ലോ, പക്ഷെ ഇവര്‍ക്ക് അതുകാണുമ്പോള്‍ അത്ഭുതമാകും."

അതുശരിയാണ്, നമ്മുടെ നാട്ടില്‍  നായിക്കും വേണ്ടാതെ ഈ ആപ്പിളിനേക്കാളും നല്ല( ഉദാ: ചക്ക തന്നെ) പഴങ്ങള്‍  തമിഴന്മാര്‍ ഒരെണ്ണത്തിന്‍ 2-3 രൂപയ്ക്ക് വാങ്ങി തമിഴ്‌നാട്ടില്‍ മൂന്ന് ചുളയ്ക്ക് അന്ചുരൂപയ്ക്ക് വില്ക്കുന്നു! ഇതുവഴി വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി.

അരുണ്‍ കരിമുട്ടം said...

കൊതിപ്പിക്കല്ലേ മാഷേ.നല്ല ഫോട്ടോകള്‍