
ഇത് ഇന്‍ഡ്യയിലെ പഴക്കം ചെന്ന വലിയ ഡാമുകളിലൊന്നാണ്. 1934ല്‍ നിര്‍മിക്കപ്പെട്ട ഈ ഡാം, തമിഴ്നാട്ടിലെ, സേലം, തഞ്ചാവൂര്‍, തിരിച്ചുറപ്പള്ളി ജില്ലകളിലെ രണ്ടര ലക്ഷത്തിലധികം ഏക്കര്‍ വരുന്ന കൃഷിഭൂമിയിലെ ജലസേചനവും, മേട്ടൂര്‍ ജലവൈദ്യുതപദ്ധതിയും സാധ്യമാക്കുന്നു.134 അടി ഉയരമുള്ള ഈ ഡാം കാവേരി നദിയ്ക്ക് കുറുകേ 1700ല്‍ പരം മീറ്ററുകളില്‍ നീണ്ടുകിടക്കുന്നു. എല്ലാവശങ്ങളും മലകളാല്‍ ചുറ്റപ്പെട്ട ഈ ഡാമും അതിനോട് ചേര്‍ന്നുള്ള വന്യജീവി സങ്കേതവും, വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നുമാണ്.- വിവരങ്ങള്‍ക്ക് കടപ്പാട്: വിക്കി
14 comments:
ഇത് ഇന്‍ഡ്യയിലെ പഴക്കം ചെന്ന വലിയ ഡാമുകളിലൊന്നാണ്. 1934ല്‍ നിര്‍മിക്കപ്പെട്ട ഈ ഡാം, തമിഴ്നാട്ടിലെ, സേലം, തഞ്ചാവൂര്‍, തിരിച്ചുറപ്പള്ളി ജില്ലകളിലെ രണ്ടര ലക്ഷത്തിലധികം ഏക്കര്‍ വരുന്ന കൃഷിഭൂമിയിലെ ജലസേചനവും, മേട്ടൂര്‍ ജലവൈദ്യുതപദ്ധതിയും സാധ്യമാക്കുന്നു.
നല്ല ഫോട്ടോകള്‍...ഇനിയും പ്രതീക്ഷിക്കുന്നു...
ഈ വിജ്ഞാനം പകര്‍ന്ന് തന്നതിന് നന്ദി.
ഈ വിജ്ഞാനം പകര്‍ന്ന് തന്നതിന് നന്ദി.
വളരെ മനോഹരമായ ഫോട്ടോകള്‍ ഷാനവാസ് ..!
പ്രിയ ശിവകുമാര്‍, ഇനിയുമിനിയും എന്നാല്‍ കഴിയുന്നതുപോലെ.... താങ്കളുടെ സന്ദര്‍ശനത്തിനും, പ്രോത്സാഹനപരമായ കമന്റിനും നന്ദി.
നിരക്ഷരന് (താങ്കള്‍ക്ക് തീര്‍ച്ചയായും ഒരു നല്ല പേരുണ്ടെന്നു വിശ്വസിക്കുന്നു)വളരെ നന്ദി സന്ദര്‍ശിച്ചതിനും പ്രോത്സാഹനങ്ങള്‍ക്കും..
സുകുമാരേട്ടാ,താങ്കളുടെ അഭിപ്രായത്തെ ഞാന്‍ വളരെയധികം വിലമതിക്കുന്നു.വളരെ നന്ദി.
ഷാനവാസ് നല്ല ചിത്രങ്ങള്‍ . പക്ഷെ ഒരു സ്ഥലത്തു നിന്നും എടുക്കുന്നതിനു പകരം വേറെ angles ഒന്നു ടെസ്റ്റ് ചെയ്തു കൂടെ ????
നവരുചിയന്‍, എന്തുചെയ്യാനാ സുഹൃത്തേ ആഗ്രഹമുണ്ടായിരുന്നു.രണ്ടുമൂന്ന് കൊല്ലം മുന്‍പ് ഒരു സുഹൃത്തുമൊന്നിച്ച് ബാംഗളൂരില്‍ നിന്നും നാട്ടിലേക്ക് ഇതുവഴി ഒരു സാഹസിക ബൈക്കുയാത്ര ചെയ്തതതിന്റെ ഓര്‍മ്മയിലാണ് ഇനിയും ഇവിടം സന്ദര്‍ശിക്കണമെന്ന ആഗ്രഹം മൂത്തതും ബാംഗളൂരിലേക്കുള്ള യാത്ര ഇതുവഴിയാക്കിയതും, പ്രകൃതിഭംഗി ആകുവോളം ആസ്വദിക്കാനും, മേട്ടൂര്‍ ഡാം സന്ദര്‍ശിക്കാനുമാണ് സേലത്തു പോകാതെ കുറുക്കുവഴി കയറി ഭവാനിയില്ന്നും തൊപ്പൂര്വഴി മേട്ടൂരിലെത്തിയത്. പക്ഷേ വഴിയില്‍ വെച്ച് അപ്രതീക്ഷിതമായി കാര്‍ പണിമുടക്കിയതിനാല്‍ നാലുമണിക്കെങ്കിലും എത്തുമായിരുന്നുവെന്ന് പ്രതീക്ഷിച്ച് ഈ സ്ഥലത്ത്തെത്തിയപ്പോള് മണി ആറര! കൂട്ടിന് എന്നെക്കൂടാതെ ഭാര്യയും ഒരു കൊച്ച് കുട്ടിയും അതും ഒരു വയസ്സിനും താഴെ! പോരേ പൂരം, മലകയറി പോയവഴി, തിരക്കിട്ട് നല്ലവണ്ണം കാണാവുന്ന ഒരിടത്തു വന്നപ്പോള്‍ ധൃതിയില്‍ നാലഞ്ച് ക്ലിക്ക് അത്രയെ സാധിച്ചുള്ളൂ!. വ്വെളിച്ചവും വളരെ പരിമിതം. ഇനിയെന്നെങ്കിലും പോകുമ്പോള്‍ ഈ മനോഹര ദൃശ്യത്തിന്റെ പല ആംഗിളുകളിലുള്ള നല്ല കുറേ ചിത്രങ്ങളെടുക്കണമെന്ന് ആഗ്രഹിക്കുന്നു. താങ്കളുടെ അഭിപ്രായത്തിനും, സന്ദര്‍ശനത്തിനും വളരെ നന്ദി.
എന്റെ ഷാനവാസേ, ഈ നിരക്ഷരന് എന്ന പേരിനെന്താ കുഴപ്പം ? നല്ല പേരല്ലേ ? പേരിന്റെ മാഹാത്മ്യത്തെപ്പറ്റി ഒരു പോസ്റ്റ് തന്നെ എഴുതേണ്ടി വന്നു ഈയിടെ, പലര്‍ക്കും അതത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും.
ഇനിയും എന്തേ ഇത്തരം നല്ല പടങ്ങള്‍ ഇടാത്തത് ?
ഇപ്പഴാ നിരക്ഷരന് എന്ന പേരിന്റെ ഗുട്ടന്‍സ് മനസ്സിലായത്! എങ്കിലും നാശമില്ലാത്ത ഒന്നിനെ അറിയാത്തവന് എന്നൊക്കെ പറയുന്നത് (ക്ഷരം=നാശം, അക്ഷരം= നാശമില്ലാത്തത്) കുറച്ചുകടന്നുപോയില്ലേ എന്നൊരു സംശയംകൊണ്ടാണ് ഞാന്‍ അവിടെ അങ്ങനെ ചോദിച്ചത്. എങ്കിലും കഥ കേട്ടപ്പോള്‍ അതും ശരിയാണെന്നു തോന്നുന്നു. നമുക്കെന്തറിയാം , യതാര്‍ഥത്തില്‍ അറിയേണ്ടതു പലതും അറിയാതെ പോകുന്ന നിരക്ഷര കുക്ഷികള്‍! അപ്പോള്‍ ഞാന്‍ പറഞ്ഞത് പിന് വലിച്ച് നിരക്ഷന്‍ എന്ന് നീട്ടിവിളിക്കാതെ നിരൂ എന്ന് വിളിക്കുന്നു, ഇതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ മറക്കേണ്ട!
ഹൊ വെള്ളം കണ്ടിട്ട് സഹിക്കാന്‍ പറ്റുന്നില്ല..
ഷാനവാസ് ഒന്നു രണ്ടു ചോദ്യംസ്
1) ബാംഗ്ലൂര്‍ നിന്ന് ഈ വഴിയ്ക്ക് നാട്ടിലേയ്ക്ക് ബസ് സര്‍വീസുണ്ടോ?
2)ഈ ഡാമിരിക്കുന്ന സ്ഥലത്തിന്റെ മൊത്തം സെറ്റപ്പ് എങ്ങനെയാണ്.മനുഷ്യവാസവും വാഹനസൗകര്യവുമൊക്കെയുള്ള ഏരിയയാണോ?
3)എല്ലാ സമയത്തും ഈ ഡാമിലെയ്ക്ക് പ്രവേശനമുണ്ടോ? അതോ ഇടുക്കിഡാം പോലെ ചില സീസണില്‍ മാത്രമേ ഇതു പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയുള്ളോ?
കൊച്ചുത്രേസ്യേ, ചോദ്യങ്ങള്‍ക്ക് അറിയാവുന്നതുപോലെ മറുപടി പറയാന്‍ ശ്രമിക്കാം.
1. നമ്മുടെ നാട്ടിലേക്കുള്ള ഒട്ടുമിക്ക ബസ്സുകളും (കോയമ്പത്തൂര്‍,പാലക്കാട് വഴി തെക്കന്‍ കേരളത്തിലേക്ക് പോകുന്നവ) ഇതുവഴിയാണ് പോവുക, ധര്‍മ്മപുരിയില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയതിനുശേഷം നമ്മളെല്ലാം ഉറക്കം പിടിക്കുന്നതിനാലും, മേട്ടൂര്‍ ഡാം വഴി ചുറ്റാതെ ഒരു ചെറിയ കുറുക്കുവഴി നോക്കി ഡാം ഒഴിവാക്കി(ബസ്സുകാര്‍ക്ക് കുറച്ചു കിലോമീറ്ററുകള്‍ ലാഭിക്കാം) പോകുന്നതിനാലും, രാത്രിയില്‍ നല്ല ഇരുട്ടായതിനാലും നാം ശ്രദ്ധിക്കാതെ പോകുന്നുവെന്നുമാത്രം.
ബാംഗ്ലൂരില്‍ നിന്നും നാട്ടിലേക്ക് പോകുന്ന യാത്രയില്‍ ഒരിക്കലെങ്കിലും സേലമോ, ഈറോഡോ കണ്ടതായി ഓര്‍ക്കുന്നുണ്ടോ? കണ്ടുകാണാന്‍ വഴിയില്ല. കാരണം തൊപ്പൂര്‍ മുതല്‍ സേലം, ഈറോഡ് എന്‍.എച്ച് ഒഴിവാക്കി മേട്ടൂര്‍, ഭവാനി വഴി പെരുന്തുറൈയിലെത്തി ഡീസല്‍ അടിക്കാന്‍ നിര്‍ത്തുമ്പോഴാണ് പലരും വീണ്ടും കണ്ണുതുറക്കുക. ചിലര്‍ അപ്പോഴുമില്ല, നാട്ടിലെത്തിയാലേ കണ്ണുതുറക്കൂ. നാട്ടിലേക്കുപോകുമ്പോള്‍ നമ്മള് സേലവും , ഈറോഡും കാണാറില്ലെന്നുമാത്രമല്ല, പ്രകൃതിമനോഹരമായ മേട്ടൂര്ജില്ലജില്ലയിലെ കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്ന, കരിമ്പും, സൂര്യകാന്തിയും, നെല്ലും വിളയുന്ന(സീസണ് അനുസരിച്ച്)വിസ്തൃതമായ പാടശേഖരങ്ങളുടെ സൗന്ദര്യമോ, മേട്ടൂര്‍ ഡാമിന്റെ ഭംഗിയോ ആസ്വദിക്കുന്നുമില്ല!
2. മേട്ടൂര്‍ ഡാം നില്ക്കുന്ന പരിസരം ഒരു ടൂറിസ്റ്റ് പ്ലേസാണ്. അവിടെ അടുത്തുതന്നെ മാനും മുയലും മറ്റു ഇരുകാലി ജീവികളും ഉള്ള സര്‍ക്കാരിന്റെ ഒരു വന്യജീവി സംരക്ഷണകേന്ദ്രം കണ്ടു. അവിടെ ഇറങ്ങി വിശദമായ ഒരന്വേഷണത്തിന് സമയപരിമിതി മൂലം കഴിഞ്ഞില്ല. പകല്‍ സമയങ്ങളില്‍ വൈകുന്നേരം ഒരു ആറുമണിവരെയൊക്കെ ഏതായാലും വലിയ കുഴപ്പം കണ്ടില്ല. മേട്ടൂര്‍, തമിഴ്നാട്ടിലെ വലിയ ജലവൈദ്യുത പദ്ധതികളിലൊന്നാണ്. മേട്ടൂരിന് വളരെ അകലെയല്ലാതെ തരക്കേടില്ലാത്ത ചില ഹോട്ടലുകളും, ലോഡ്ജുകളും കണ്ടെന്നാണ് പ്രതീക്ഷ. തിരികെ വരുന്നവഴിയാണ് ഇതുവഴി വന്നത്.കൂട്ടത്തില്‍ കാര്‍ പണിമുടക്കിയതിനാല്‍ വൈകിട്ട് നാലുമണിയ്ക്കെങ്കിലും എത്തണമെന്നുകരുതിയിരുന്ന ഡാം പരിസരത്തെത്തിയപ്പോള്‍ ആറരയായി. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. ധര്‍മ്മ പുരിയ്ക്ക് പിന്നെയും ധാരാളം ദൂരമുണ്ടായിരുന്നതിനാലും, ധര്‍മ്മപത്നിയും, മകളും പ്രശ്നമുണ്ടാക്കിയതുകാരണവും അധികം കറങ്ങാനും, ഇറങ്ങി അന്വേഷണമൊന്നും നടത്താനും കഴിഞ്ഞില്ല.
പകല്‍ അല്ലാത്ത യാത്രയ്ക്ക് ഞാന്‍ ഈവഴി നിര്‍ദ്ദേശിക്കുന്നില്ല, കാരണം രാത്രി വളരെ വൈകി നമ്മുടെ നാട്ടിലേയ്ക്ക് പോകുന്ന ബസ്സുകളും, ധാരാളം ട്രക്കുകളും ഇതുവഴിയുണ്ടാകും. മാത്രമല്ല മേട്ടൂര്‍ കഴിഞ്ഞ് ഭവാനിയിലെത്തുന്നതുവരെയുള്ള ദൂരം വരെ പക്കാ തമിഴ് ഗ്രാമങ്ങളാണുള്ളത്, രാത്രി എന്തെങ്കിലും സഹായം( വര്‍ക്ക്ഷോപ്പ്, പെട്രോള്‍, ഭക്ഷണം) വേണ്ടിവന്നാല്‍ ബുദ്ധിമുട്ടാകും. എന്നാല്‍ പകല്‍ യാത്രചെയ്യാന്‍ ഏറ്റവും നല്ല വഴിയാണിത്. അതിരാവിലെ ബാംഗളൂരില്‍ നിന്നും തിരിച്ചാല്‍ ബൈക്കിലോ കാറിലോ പോകുകയാണെങ്കില്‍ നല്ലത്. ഇനി കൊച്ചുത്രേസ്യയ്ക്ക് അവിടെ വരെ ബൈക്കോ, കാറോ ഓടിച്ച് പോകാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഇനി പറയുന്ന മാര്‍ഗ്ഗം സ്വീകരിക്കുക. ബാംഗളൂരില്‍ നിന്നും ഹൊസൂര്‍വഴി ധര്‍മ്മപുരിയ്ക്ക് രണ്ടു ടിവിയുള്ള ബസ്സുകള്‍ ഒരുപാടുണ്ട്! യാത്രതിരിക്കും മുന്‍പ് ഒരുജോഡി ഇയര്‍പ്ലഗ്ഗുകള്‍ സംഘടിപ്പിക്കാന്‍ മറക്കരുത്! ധര്മ്മപുരിവരെ ഏതാണ്ട് മൂന്ന് മൂന്നര മണിക്കൂര്‍ ഏടുക്കും. തൊപ്പൂര്‍ വഴി മേട്ടൂരേയ്ക്ക് ധര്‍മ്മപുരിയില്‍ നിന്നും ധാരാളം ബസ്സുകളുണ്ട്. രാവിലെ ഒരു ആറുമണിയോടെ തിരിച്ചാല്‍ ഉച്ചയ്ക്ക് മുന്‍പ് ഡാം സൈറ്റില്‍ എത്താം വൈകുന്നേരത്തോടെ തിരിച്ചാല്‍ രാത്രിയാകുമ്പോഴേക്കും തിരിച്ച് ബാംഗളൂര്‍ എത്താം. ഒരു ദിവസത്തെ യാത്രയ്ക്ക് പറ്റിയ ഇടമാണ് മേട്ടൂര്‍ ഡാം. പക്ഷേ പ്രകൃതിഭംഗി നല്ലവണ്ണം ആസ്വദിക്കണമെങ്കില്‍ മേട്ടൂരില്‍ നിന്നും ഭവാനി വഴി നാട്ടിലേക്ക് വിട്ടാല്‍ മതി.സൂര്യകാന്തിയും, നെല്ലും, കരിമ്പും വിളയുന്ന, കാവേരി ഒഴുകുന്ന തമിഴ്നാടിന്റെ ഗ്രാമാന്തരീക്ഷത്തിലൂടെ ഒരു അന്പതുവര്ഷം കാലം പിന്നോട്ടുപോയതോന്നലുളവാക്കുന്ന കാഴ്ചകളുമാസ്വദിച്ച് അങ്ങനെ പോകാം. വഴിയുടെ വിശദീകരണം പിറകേ.
3. ഡാം സന്ദര്‍ശിക്കാന്‍ ഏതെങ്കിലും സീസണ് ഉള്ളതായോ പ്രവേശനത്തിന് എന്തെങ്കിലും നിയന്ത്രണങ്ങള്‍ ഉള്ളതായോ അറിയില്ല്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്ന മുറയ്ക്ക് ഇവിടെ തന്നെ ഒരു കമന്റായി ഇടുന്നതായിരിക്കും.(ഇടയ്കിടെ ഇങ്ങോട്ടു വരുത്താനുള്ള നമ്പരല്ല! തീര്‍ച്ചയായും അന്വേഷിച്ച് അറിയിക്കുന്നതായിരിക്കും. ഓഫീസിലെ തമിഴന്മാരെ പിടിക്കട്ടെ!)
ഇനി വിശദമായ വഴി: ബാംഗളൂര്‍-ബൊമ്മനഹള്ളി-ഇലക്ട്രോണിക് സിറ്റി- ആനക്കല്‍-ഹൊസൂര്‍-കൃഷ്ണഗിരി-ധര്‍മ്മപുരി-തൊപ്പൂര്‍(ഇത്രയും ദൂരം നാഷണല്‍ ഹൈവേ, തൊപ്പൂരില്‍ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ് പോകണം, റോഡില്‍ >> മേട്ടൂര്‍ എന്ന് അടയാളം വെച്ചിട്ടുണ്ട്)-മേട്ടൂര്‍- ഇനി നാട്ടിലേയ്ക്ക് വിടാനാണുദ്ദേശമെങ്കില് ഇവിടെനിന്നും-ഭവാനി-അവിനാശി-കോയമ്പത്തൂര്‍-വാളയാര്‍-പാലക്കാട്. ങാഹാ, കേരളത്തില്‍ വരെ എത്തിച്ചില്ലേ? ഇനി വഴി ഞാന്‍ പറഞ്ഞുതരേണ്ടാല്ലോ?
ഏതായാലും ഇവിടെ വന്നതിലും ഒന്നുരണ്ട് എന്നുപറഞ്ഞിട്ട് മൂന്ന് ചോദ്യശരങ്ങളെയ്ത് ബുദ്ധിമുട്ടിച്ചതിലും സന്തോഷം. അപ്പോള്‍ ത്രേസ്യക്കൊച്ച് ഒരു മേട്ടൂര്‍ യാത്രയ്ക്ക് തയ്യാറെടുക്കുകയല്ലേ? പോയി തിരിച്ചുവന്നിട്ട് ഒരു നല്ല യാത്രാ വിവരണവും പ്രതീക്ഷിക്കുന്നു.നന്ദി, വീണ്ടും വരിക!
ഷാനവാസ് ഭായി,
വളരെ നല്ല ചിത്രങ്ങള്‍!ഈ കാഴ്ചയും കൊച്ചുത്രേസ്യേയുടെ ചോദ്യങ്ങള്‍ക്ക് ഉള്ള
മറുപടിയും വിജ്ഞാനപ്രദമാണു!
സ്നേഹാശംസകള്‍!
ഷാനവാസ് ഇത്രയും വിശദമായ ഒരു മറുപടിക്കു നന്ദി. അടുത്തു തന്നെ അങ്ങോട്ടൊരു ട്രിപ് പ്ലാന്‍ ചെയ്യുന്നുണ്ട്.കുറച്ചു ലീവ് (കാശും) ഒപ്പിച്ചെടുക്കട്ടെ :-)
പിന്നെ, ഞാന്‍ നാട്ടിലേക്കു പോകുന്ന വഴിക്ക് ഈറോഡും സേലവുമൊന്നുമില്ല. നമ്മള് മൈസൂര്‍-വീരാജ്പേട്ട വഴി ഒരു കാട്ടിലൂടെയാണ് കണ്ണൂരെത്താറുള്ളത്. രാത്രിയിലുള്ള യാത്ര ശരിക്കും ഒരു പാരയാണ്. ഈയടുത്ത് വേറൊരു നിവര്ത്തിയുമില്ലാതിരുന്നതു കൊണ്ട് പകല്‍ യാത്ര ചെയ്യേണ്ടി വന്നപ്പോഴാണ് കടന്നുപോകുന സ്ഥലങ്ങള്‍ക്കൊക്കെ ഇത്രയും ഭംഗിയുണ്ടെന്നു മനസ്സിലായത് :-(
Post a Comment