അങ്ങനെ ഞാനും ....

കമ്പെടുക്കുന്നവനൊക്കെ വേട്ടക്കരനും, വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടുമാകുമെങ്കില്‍ ഞാനും....!


പടത്തില്‍ ക്ളിക്കിയാല്‍ വലുതായി കാണാം.

Friday, September 21, 2007

ഒരു ചതയക്കാഴ്ച!

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയ്ക്കടുത്താണ്‌ കന്നേറ്റില്‍ ആറ്‌. ഇവിടെ എല്ലാവര്‍ഷവും ഓണക്കാലത്ത്‌ ചതയ ദിനത്തില്‍ വള്ളംകളി മത്സരങ്ങള്‍ നടത്തപ്പെടുന്നു.
(കന്നേറ്റി പാലത്തില്‍ നിന്നും പോലീസിനെ പറ്റിച്ച്‌ എടുത്തത്‌)
ഞങ്ങള്‍ തയ്യാര്‍... ശക്തരായ അമരക്കാര്‍!

ഓരോ വള്ളത്തിലും നൂറിനുമീതേ തുഴക്കാര്‍- ചുണ്ടന്‍ വള്ളങ്ങള്‍ക്കുമാത്രം സ്വന്തം


കാഴ്ചകാരും തയ്യാര്‍.. ഇനി ആവേശപ്പെരുമഴ!


അലപ്പാടും, ശ്രീഗണേഷും, ജവഹര്‍ തായങ്കരിയും, ചമ്പക്കുളവും മാറ്റുരയ്ക്കുന്നതിനുമുന്‍പ്‌ അണിനിരന്നപ്പോള്‍!

ഓണക്കാല ചതയക്കാഴ്ച ഓണംകഴിഞ്ഞപ്പോഴാണോ എന്നാണോ? ഇരുപത്തിയെട്ടാവോണം വരെ ഓണമാണന്നാണ്‌ ഞങ്ങള്‍ ഓണാട്ടുകരക്കാരുടെ പഴയവിശ്വാസം! ഇരുപത്തിയെട്ടാവോണം മൃഗങ്ങളുടെ ഓണമാണ്‌. അന്നാണ്‌ ഓച്ചിറപടനിലത്തെ പ്രശസ്തമായ ഇരുപത്തിയെട്ടാമോണാഘോഷം.തങ്ങളുടെ കരയുടെ അഭിമാനമായ കെട്ടുകാളകളെ ഓച്ചിറയിലേക്ക്‌ എല്ലാകരക്കാരും ആനയിക്കുന്ന ഓണാട്ടുകരയുടെ ഇരുപത്തെട്ടാവോണം! അതുകൊണ്ട്‌ ഇത്‌ താമസിച്ചിട്ടില്ല!!

12 comments:

ശ്രീ said...

ഷാനവാസ് ഭായ്...

കൊള്ളാം.
(പോലീസിന്റെ കയ്യില്‍‌ നിന്ന് കൊള്ളാഞ്ഞതു നന്നായി)
;)

ഷാനവാസ്‌ ഇലിപ്പക്കുളം said...

നന്ദി ശ്രീ:)
പത്രക്കാരനാണെന്നുപറഞ്ഞാണ്‌ പോലീസിനെ പറ്റിച്ചത്‌! അതിനാല്‍ 'ഒന്നോരണ്ടോ എടുത്തിട്ട്‌ പൊയ്ക്കോ, ഇവിടെ ആരും നില്‍ക്കാന്‍ പാടീല്ലെന്നുപറഞ്ഞ്‌' ഒരു ചെറിയ വിട്ടുവീഴ്ച! തടികേടാകാതെ രക്ഷപ്പെട്ടു. പാലത്തിലേക്ക്‌ ചെന്ന കാഴ്ചക്കാരെയെല്ലാം ഓടിക്കുന്നുണ്ടായിരുന്നു!

സു | Su said...

കഷ്ടപ്പെട്ടിട്ടാണെങ്കിലും കാര്യമുണ്ടായി അല്ലേ? മോശമൊന്നുമില്ല, പടങ്ങള്‍. :)

കൃഷ്‌ | krish said...

ആര്‍പ്പോ.. ഇയ്യോ..
വൈകിയ വള്ളംകളി കാണാന്‍ വന്നതാ.

കുഞ്ഞന്‍ said...

കഷ്ടപ്പെട്ടെടുത്ത പടങ്ങള്‍ വിലമതിക്കുന്നു...അഭിനന്ദനങ്ങള്‍...കൂടെ നന്ദിയും...

നിഷ്ക്കളങ്കന്‍ said...

നന്നായിരിക്കുന്നു ഷാനവാസേ

ഷാനവാസ്‌ ഇലിപ്പക്കുളം said...

സു വേച്ചിമോശമായില്ലെന്ന അഭിപ്രായത്തിനു നന്ദി:)

കൃഷ്‌ ചേട്ടാ താമസിച്ചുള്ള വള്ളംകളികാണാനെത്തിയതിനുനന്ദി. ദൈവമനുവദിച്ചാല്‍ അടുത്തകൊല്ലം നമുക്ക്‌ നേരുത്തേയാക്കിക്കളയാം!

കുഞ്ഞന്‍ വളരെ സന്തോഷം ഇതുവഴിവന്നതിനും നല്ല വാക്കുകള്‍ക്കും.

നിഷ്കളങ്കാ, നിഷ്കളങ്കമായ വാക്കുകള്‍ക്ക്‌ സന്തോഷവും നന്ദിയുമറിയിക്കുന്നു.:)

അപ്പു said...

ഷാനവാസ്,
നന്നായിട്ടുണ്ട് Photos !!

വാല്‍മീകി said...

എന്റെ ഇതുവരെ സഫലമാവാത്ത ഒരു ആഗ്രഹമാണ് വള്ളംകളിയുടെ പടം എടുക്കണമെന്നുള്ളത്. നല്ല ചിത്രങ്ങള്‍. ക്ലോസ് അപ് ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ പോസ്റ്റ് ചെയ്യു.

പ്രയാസി said...

ഷാനവാസെ..
മനസ്സിനെ ചതക്കുന്ന കാഴ്ചതന്നെ..മനോഹരം..:)

വാല്‍മീകി വള്ളം കളിയുടെ ഫോട്ടൊ എടുക്കാന്‍ പറ്റിയ സ്ഥലം ഞാന്‍ പറഞ്ഞു തരാം..!ഇവിടെഎന്നും വള്ളം കളി മഹോത്സവം നടക്കാറുണ്ട്..;)

ഷാനവാസ്‌ ഇലിപ്പക്കുളം said...

അപ്പുവേട്ടാ, വാത്മീകീ, പ്രയാസീ നന്ദി. വാത്മീകീ, ഒരു ക്ലോസപ്‌ ഏടുക്കണമെന്ന് എനിയ്ക്കും ആഗ്രഹമുണ്ടയിരുന്നു പക്ഷേ എന്തുചെയ്യാനാ, അധികസമയം പാലത്തില്‍ നില്‍ക്കാന്‍ പോലീസ്‌ സമ്മതിച്ചില്ല! 12X ന്റെ ബലത്തിലാണ്‌ ഇതെങ്കിലും ഒപ്പിച്ചത്‌!

നിരക്ഷരന്‍ said...

ഉഗ്രന്‍ പടങ്ങള്‍.
ഒരു വള്ളം കളി കണ്ടുവന്നതിന്റെ സുഖം. നന്ദി ഷാനവാസേ. ഈ പറഞ്ഞ സ്ഥലത്ത് പലപ്രാവശ്യം വന്നിട്ടുണ്ട്. അവിടെ ഒരു വള്ളംകളി നടക്കുന്നിടമാണെന്ന് മാത്രം അറിയില്ലായിരുന്നു. ആ അറിവ് പകര്‍ന്ന് തന്നതിന് പ്രത്യേകം നന്ദി.

പടങ്ങളില്‍ ചിലത് ഞാനെടുക്കും, വാള്‍പേപ്പറായിടാനും, പിന്നെ ചിലപ്പോള്‍ പോസ്റ്റര്‍ അടിക്കാനും. ചോദിക്കാന്‍ വിട്ടുപോയി. പോലീസിനെ പേടിക്കുന്നതെന്തിനാ ? അവര് സമ്മതിക്കില്ലേ പടമെടുക്കാന്‍?