അങ്ങനെ ഞാനും ....

കമ്പെടുക്കുന്നവനൊക്കെ വേട്ടക്കരനും, വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടുമാകുമെങ്കില്‍ ഞാനും....!


പടത്തില്‍ ക്ളിക്കിയാല്‍ വലുതായി കാണാം.

Saturday, August 4, 2007

പാടം പൂത്തകാലം...

ആമ്പലിന്റെയും താമരയുയുമൊന്നും ഗ്ലാമറില്ലെങ്കിലും....







കര്‍ക്കിടകകൊയ്ത്തും,പിടിത്താളുപറക്കുകാരും, 'ബ്ലോക്ക്‌ കലപ്പ'യുടെ അരിഞ്ഞുപിടിക്കലുകളും, ഞാറ്റുവേലയും അന്യം നിന്ന പാടത്ത്‌ കരിംകൂള(കുളവാഴ) പൂത്തപ്പോള്‍....

10 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

ഗതകാലകര്‍ക്കിടകങ്ങളില്‍ കൊയ്ത്ത്തുപാട്ടുകേട്ടുണര്‍ന്നിരുന്ന ഓണട്ടുകരയിലെ വലിയപണവയലില്‍ ഇന്നിതാ കുറേ സുന്ദരിമാര്‍....

ഉറുമ്പ്‌ /ANT said...

padangal nannaayi shanavas.

മഴത്തുള്ളി said...

ഷാനവാസ്,

പാടം പൂത്തകാലം പാടാന്‍ വന്നു നീയും....

ഈ പാട്ട് കേട്ട് നിറയെ പച്ചപിടിച്ചതോ സ്വര്‍ണ്ണനിറമാര്‍ന്ന നെല്‍ക്കതിരുകള്‍ നിറഞ്ഞതോ ആയ ഒരു പാടം കാണാനായാണ് ഓടിക്കിതച്ചെത്തിയത്. അപ്പോള്‍ പാടത്തെല്ലാം അതിനു പകരം കുറെ കാട്ടുപൂക്കള്‍. അല്ല കുളവാഴപ്പൂക്കള്‍. എന്താ കഥ. ഇപ്പോള്‍ പാടങ്ങളെങ്ങും തന്നെ കാണാനില്ലെന്നായിരിക്കുന്നു.

എന്നാലും ചിത്രങ്ങള്‍ മനോഹരം തന്നെ :)

Saha said...

ഷാനവാസ്‌, നന്നായിരിക്കുന്നു! പലരും ഒരു കളയും ശല്യവുമായി കരുതുന്ന കുളവാഴ (ഞങ്ങള്‍ ചേര്‍ത്തലക്കാര്‍ ഇതിനെ കപ്പപ്പായലെന്നുവിളിക്കും)യുടെ മനോഹരമായ പൂക്കള്‍. :)

ഷാനവാസ്‌ ഇലിപ്പക്കുളം said...

ഉറുമ്പിന്‌ നന്ദി, പടം കണ്ടതിനും നന്നയിയെന്ന് പറഞ്ഞതിലും സന്തോഷം.

പ്രിയ മഴത്തുള്ളീ, വിരിഞ്ഞുനില്‍ക്കുന്ന 'പാലടിക്കാത്ത' പൂങ്കതിരുകളോ, കൊയ്ത്തുപാട്ടു കേട്ട്‌ കാറ്റിലാടുന്ന സ്വര്‍ണക്കതിരുകളോ,കാണാനോടി വന്ന്‌ പാട്ടുപോയിട്ട്‌ 'പാ' പോലുമില്ലത്ത പാടം കണ്ടിട്ട്‌, പടം നന്നയെന്ന അഭിപ്രായത്തിന്‌ നന്ദി!

താങ്കള്‍ പറഞ്ഞതുപോലെ എന്റെ ഓര്‍മ്മകളിലും ഈ പാടം അങ്ങനെ തന്നയായിരുന്നു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഇതേ കര്‍ക്കിടകങ്ങളില്‍.

ഒരു വശത്ത്‌ കൊയ്ത്തുകഴിഞ്ഞ പാടത്ത്‌ ട്രാക്റ്ററുകളുടെ ഇരമ്പം, വരമ്പു കാണാനില്ലാതെ വെള്ളം മുങ്ങി നില്‍കുന്ന പാടങ്ങളില്‍ കൊയ്തു കഴിഞ്ഞ കച്ചിക്കുറ്റികളുടെ വരി നോക്കി വരമ്പുകളയാതെ ഒരു അഭ്യാസിയെപ്പോലെ കൃത്യമായി ട്രാക്ട്ടര്‍ ഓടിക്കുന്ന ട്രൈവര്‍....

ഓരോ പ്രാവശ്യവും അയാള്‍ തീര്‍ക്കുന്ന വളയങ്ങളില്‍ തിരമാല പോലെ ഓളമടിക്കുന്ന പതയുള്ള വെളളം. അടുത്തു വരുമ്പോള്‍ വെണ്മേഘം പോലെ പറന്നുയരുന്ന കൊറ്റിക്കൂട്ടങ്ങള്‍...

ഇനിയും കൊയ്യാനുള്ള ഏക്കറുകണക്കിന്‌ കണ്ടങ്ങളില്‍ ഓരോതവണ പറന്നിറങ്ങുമ്പോഴും നൂറുകണക്കിന്‌ കതിരുകള്‍ മുറിഞ്ഞു കൊണ്ടുപോകുന്ന പച്ചപ്പേരകള്‍...

അവയെ തുരത്താന്‍ പാട്ട കൊട്ടനെന്ന വ്യാജേന മഴിലിറങ്ങിയോടിയിരുന്ന ബാല്യം...

പാടത്തെ കറ്റകളില്‍ നിന്നും നാരുകള്‍ മുറിച്ച്‌ വളരെ കലാപരമായി രണ്ടും മൂന്നും അറകളിലായി തീര്‍ത്തിരുന്ന, തെങ്ങോലകളില്‍ കാറ്റത്താടിയുലഞ്ഞിരുന്ന തൂക്കണാം കുരുവികളുടെ നൂരുകണക്കിന്‌ കൂടുകള്‍....

മിന്നാമിനുങ്ങുകളെ ചെളിവെച്ച്‌ കൂട്ടില്‍ ഒട്ടിച്ച്‌ രാത്രിയില്‍ കുഞ്ഞുങ്ങള്‍ക്ക്‌ വെളിച്ചം പകര്‍ന്നിരുന്ന ബുദ്ധിമാന്മാരായ കുരുവികളുടെസൂത്രവിദ്യ..

അവയില്‍ ചിലത്‌ മുട്ടകളോടെയും പറക്ക മുറ്റാതെയുള്ള കുഞ്ഞുങ്ങളോടെയും താഴെ വീണിരുന്നപ്പോള്‍ കാറ്റിനോട്‌ തോന്നിയിരുന്ന ദേഷ്യം...

ഓരാതെ പെയ്യുന്ന മഴയിലും വീശിയടിക്കുന്ന പെശറിലും, വെള്ളം തോരാത്ത കറ്റകള്‍ തലയില്‍ ചുമന്ന് ദേഹമാസകലം വെള്ളമൊലിപ്പിച്ച്‌ അരയില്‍ കൊയ്ത്തരിവാള്‍ തിരുകി തെന്നുന്ന വരമ്പിലൂടെ തലയിലെ കറ്റയുടെ ഭാരം എത്രയും പെട്ടന്നിറക്കാന്‍ ബെദ്ധപ്പെട്ടോടുന്ന കൊയ്തുകാരും, അവരുടെ മക്കള്‍കറ്റയുടെ ചുവട്ടിലെ തണ്ടുമുറിച്ചുണ്ടാക്കിയിരുന്ന ഊത്തും...

മഴയിലെ കര്‍ക്കിടക വലക്കാരും, പാളത്തൊപ്പി ധരിച്ച്‌ നീണ്ട വടിയുമായി കൊയ്തുകഴിഞ്ഞ പാട്ങ്ങളിലെ താറാകൂട്ടങ്ങളെ തെളിക്കുന്നവരും, കര്‍ക്കിടക ചേമ്പും, ഈര്‍ക്കില്‍ കൂടിട്ട്‌ പിടിച്ച ഊപ്പ(ഊത്ത്‌)യെ നല്ലമുളകരച്ച്‌ പറ്റിച്ചതും അങ്ങനെയങ്ങ്നനെയെന്തെല്ലാം ഓര്‍മ്മകളുറങ്ങുന്ന പാടം ഇന്നുവെറും പായല്‍ പൂത്ത്‌ അങ്ങനെ...

കള്ളക്കര്‍ക്കിടകമാകട്ടെ ഇന്ന് മലയാളിയ്ക്ക്‌ മറ്റേതു മാസവും പോലെ മാത്രം, ഒരു വ്യത്യാസം ചന്നം പിന്നം ചാറുന്ന മഴയും കര്‍ക്കിടകവാവും മാത്രം!

സാഹാ,വളരെ സന്തോഷം, സന്ദര്‍ശിച്ചതിനും നന്നായി യെന്ന അഭിപ്രായത്തിനും. കരിം കൂളയ്ക്ക്‌, കപ്പപ്പായലെന്ന പേരുണ്ടെന്ന അറിവിനും നന്ദി. പിന്നെ ചേര്‍ത്തലക്കാര്‍ക്കും കുട്ടനാട്ടുകാര്‍ക്കുമൊന്നും ഇന്നും കര്‍ക്കിടക കൊയ്ത്തും, നെല്‍കൃഷിയുമൊന്നും അന്യം നിന്നിട്ടില്ലല്ലോയെന്നാശ്വസിക്കാം കുറഞ്ഞപക്ഷം കുറേക്കാലം കൂടിയെങ്കിലും അല്ലേ?

krish | കൃഷ് said...

പോസ്റ്റിനേക്കാല്‍ വലിയ മറുപടി കമന്റോ..
കുളവാഴ ചിത്രങ്ങള്‍ കൊള്ളാം.

G.MANU said...

adipoli padam mashey

ശ്രീ said...

നല്ല ചിത്രങ്ങള്‍!

ഷാനവാസ്‌ ഇലിപ്പക്കുളം said...

കൃഷ്ചേട്ടാ, മറുപടി കമന്റ്‌ നീണ്ടുപോയതില്‍ ക്ഷമിക്കുക. പണ്ടത്തെ കര്‍ക്കിടകത്തെക്കുറിച്ചോര്‍ത്തപ്പോള്‍ അങ്ങനെയങ്ങ്‌ എഴുതിപ്പോയതാണ്‌. കമന്റിനു നന്ദി സന്തോഷം പടം ഇഷ്ടപ്പെട്ടുവെന്നറിയിച്ചതില്‍.

മനുവിനും ശ്രീ യ്ക്കും നന്ദി പടമിഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍. സന്തോഷം, രണ്ടുപേരോടും ഇതുവഴി വന്നതിനും അഭിപ്രായം പറഞ്ഞതിനും.

നിരക്ഷരൻ said...

ആരുപറഞ്ഞു ഷാനവാസേ ഗ്ലാമറില്ലെന്ന് ?
ഒറ്റയ്ക്കൊറ്റയ്ക്കുള്ള പടങ്ങളൊക്കെ മനോഹരമായിട്ടുതന്നെ ഉണ്ടെങ്കിലും, ആ അവസാനത്തെ പടം വല്ലാത്ത ഗൃഹാതുരത്വം ഉണര്‍ത്തി.
നന്ദി.