അങ്ങനെ ഞാനും ....

കമ്പെടുക്കുന്നവനൊക്കെ വേട്ടക്കരനും, വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടുമാകുമെങ്കില്‍ ഞാനും....!


പടത്തില്‍ ക്ളിക്കിയാല്‍ വലുതായി കാണാം.

Sunday, July 8, 2007

ബാംഗ്‌ളൂരിലെ ശനിക്കാഴ്ചകള്‍

ബാംഗ്ലൂരിന്റെ സ്വന്തം " സോാാാ ക്യൂൂൂൂൂൂ..ത്ത്‌
"!
മറ്റൊരു സ്ഥിരം നമ്പര്‍ "ആാാാാവ്‌സം"!

ഒടുക്കം "ഗീീീീവിം എ ക്ലാാാാാാാപ്‌"!

9 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

"ബാംഗ്‌ളൂരിലെ ശനിക്കാഴ്ചകള്‍"

അഗ്രജന്‍ said...

ബാലപീഡനങ്ങള്‍ക്കെതിരെ നിയമങ്ങള്‍ ഒരുപാടുള്ളപ്പോഴും ചെറുപ്രായങ്ങള്‍ പലവിധത്തിലും ദ്രോഹങ്ങള്‍ക്ക് വിധേയമാവുന്നു!

ആസ്വാദകമുഖങ്ങളില്‍ കൌതുകവും പുഞ്ചിരിയും...!

വാക്കുകള്‍ വെച്ച് സഹതപിക്കുന്ന ഞാനും കാണുമായിരിക്കും ആ കൂട്ടത്തില്‍!

അഗ്രജന്‍ said...
This comment has been removed by the author.
ഷാനവാസ്‌ ഇലിപ്പക്കുളം said...

ഇക്കാ,താങ്കള്‍ പറഞ്ഞതുപോലെ നമ്മളും ഇതിലൊക്കെ കാഴ്ചക്കാരന്റെ റോള്‍ ഭംഗിയാക്കുന്നു. ആള്‍ക്കൂട്ടത്തിനിടിയിലെ കൗതുക കാഴ്ച എന്തെന്നറിയാന്‍ ഞാനും എത്തിനോക്കി, കൂടിനിന്ന ആളുകളുടെ തലയ്ക്കുമുകളിലൂടെ ഒത്തപ്പോള്‍ ഒന്നുരണ്ട്‌ ക്ലിക്കും ക്ലിക്കി, കഴിഞ്ഞു എന്റെ പ്രതിബദ്ധ...

chithrakaran ചിത്രകാരന്‍ said...

ഷാനവാസ്‌ നന്നായിരിക്കുന്നു ബാംഗ്ലൂരിലെ ശനിയാഴ്ച്ച കാഴ്ച്ചകള്‍ !! ഓരോ മാര്‍ക്കറ്റിംഗ്‌ തന്ത്രങ്ങള്‍ ...........

Kiranz..!! said...

ഹ..ഹ..അഗ്രൂ ഇത് ബാലപീഢനമൊന്നുമല്ല..ടിവിയില്‍ ദമ്പതികള്‍ തുള്ളിക്കളിച്ചും ഡപ്പാംകൂത്ത് നടത്തിയുമൊക്കെ സമ്മാനം മേടിച്ച് പോകുന്നതിന്റെ ഒരു ചൈല്‍ഡ് വേര്‍ഷന്‍ ,അവരെന്തോ പ്രോഡക്ടിന്റെ മാര്‍ക്കറ്റിംഗ് കോണ്ടസ്റ്റ് നടത്തുന്നതാ..ഫോറത്തിലും മാളുകളിലും ഒരു സ്ഥിരം കാഴ്ച്ച..:)

ഷാനു അപ്പോള്‍ ക്യാമറയും തൂക്കി നടപ്പും തുടങ്ങി അല്ലേ..:)

കുട്ടന്‍സ്‌ said...

ഷാനു !!!
മാളുകളിള്‍ക്ക് ആളുകളെ കൂട്ടാനുള്ള ഒരു തന്ത്രം..
നമ്മുടെ ബാംഗ്ലൂരിലേയും/ മറ്റുനഗരങ്ങളിലേയും ട്രാഫിക് സിഗ്നലുകളില്‍ കീറിപ്പറിഞ്ഞ ഉടുപ്പുടുത്ത് അപതാളത്തിനൊത്ത് കുഞ്ഞു വളയങ്ങളിലൂടെ അഭ്യാസം നടത്തുന്ന ചെറിയകുട്ടികളെ കാണാന്‍ കഴിയും..അവര്‍ അങ്ങിനെ ചെയ്യുന്നത് നാം എറിഞ്ഞു കൊടുക്കുന്ന ചില്ലറത്തുട്ടുകള്‍ക്കു വേണ്ടിയാണെങ്കില്‍ ഇവിടെ സ്പോണ്‍സര്‍മാര്‍ എറിഞ്ഞ് കൊടുക്കുന്ന സമ്മാനപ്പ്പൊതികള്‍ക്ക് വേണ്ടിയാണെന്ന വ്യ്ത്യാസം മാത്രം..

നല്ല ഫോട്ടൊകള്‍..:)

കിരണ്‍സ് പറഞ്ഞതിനോടും യോജിക്കുന്നു..

കുട്ടന്‍സ് | Sijith

ഷാനവാസ്‌ ഇലിപ്പക്കുളം said...

ചിത്രകാരാ, നന്ദി ഇതുവഴി വന്നതിനും അഭിപ്രായം പറഞ്ഞതിനും.

കിരണ്‍സ്‌, തെറ്റിയില്ല ഇത്‌ ഫോറം മാളിന്റെ മുന്‍പില്‍ തന്നെയാണ്‌. പക്ഷേ ഇത്തവണ ഇതു കണ്ടപ്പോള്‍ ഒരു സംശയം, കാരണം കുട്ടികളെക്കൊണ്ട്‌ എത്ര 'പുഷ്‌അപ്പ്‌'ഒറ്റയടിക്ക്‌ എടുക്കും എന്നതായിരുന്നു മത്സരം.കൂടുതലെടുക്കുന്നവര്‍ക്ക്‌ ഒരു ചെറിയ ജാം സമ്മാനം!ഒരു പീഢനത്തിന്‌ സ്കോപ്പില്ലാതില്ല!അല്ലെങ്കില്‍ ഇവര്‍ക്ക്‌ മുതിര്‍ന്നവരെ കൊണ്ട്‌ വല്ല ഡാന്‍സോ മറ്റോ ചെയ്യിപ്പിച്ച്‌ സാധനം വിറ്റുകൂടേ? ശനിയും ഞയറുമല്ലേയുള്ളൂ ജീവിതത്തിലൊരു സന്തോഷം?ഹ ഹ..ഹ..ഹ

കുട്ടന്‍സേ,പറഞ്ഞത്തിനോട്‌ യോജിക്കുന്നു. സ്പോണ്‍സര്‍മാര്‍, ഇത്തരം പ്രൊമോട്ടര്‍മാര്‍, ഇവന്റ്‌ മാനേജുമെന്റുകാര്‍ അരങ്ങുതകര്‍ക്കുന്ന ബാംഗളൂരും മറ്റു നഗരങ്ങളും! നന്ദി സുഹൃത്തെ വന്നതിനും നല്ല പടമെന്നു പറഞ്ഞതിനും.

നിരക്ഷരന്‍ said...

എന്തൊക്കെ കാഴ്ച്ചകള്‍ അല്ലേ ?

ക്യാമറകയ്യിലുണ്ടെങ്കില്‍ ഇത്തരം ഒരുപാട് കോപ്രായങ്ങള്‍ ഒപ്പിയെടുക്കാം. അപ്പോ അതങ്ങ് ശീലമാക്കിക്കോളൂ. ഒരു കാഴ്ച്ചയും വിടണ്ട.