അങ്ങനെ ഞാനും ....

കമ്പെടുക്കുന്നവനൊക്കെ വേട്ടക്കരനും, വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടുമാകുമെങ്കില്‍ ഞാനും....!


പടത്തില്‍ ക്ളിക്കിയാല്‍ വലുതായി കാണാം.

Thursday, August 28, 2008

ആപ്പിള്‍ മരം നേരില്‍ കണ്ടപ്പോള്‍!

ഇംഗ്ലണ്ടില്‍ വേനല്ക്കാലം അവസാനിച്ച് ശൈത്യം വരവായി. മാത്രമല്ല ആപ്പിളുകളുടെയും കാലം. ഓക്സ്ഫോഡില്‍ ഞാന്‍ താമസിക്കുന്ന അതിഥിമന്ദിരത്തിന്റെ വിശാലമായ പറമ്പിലുള്ള നിരവധി ആപ്പിള്‍ മരങ്ങളെ നേരില്‍ കണ്ടപ്പോള്‍.
ആപ്പിളുകള്‍ ധാരാളം കൊഴിഞ്ഞ് അനാഥമായി മരച്ചുവട്ടില്‍ കിടക്കുന്നതുകണ്ട് അദ്ഭുതംതോന്നി. ഇതെങ്ങാനും നമ്മുടെ നാട്ടിലായിരുന്നെങ്കില്‍!
പച്ചയാണ്, പഴുത്തു തുടങ്ങിയിട്ടില്ല!

ഇതെങ്ങനെയുണ്ട്?

ഇവ പരുവത്തിനു പഴുത്ത് പാകമായിട്ടുണ്ട്!

നിറയെ ആപ്പിളുകളുമായ് കൈയെത്തുന്ന ഉയരത്തില്‍!

Tuesday, January 29, 2008

മേട്ടൂര്‍ ഡാം, ഒരു സായംകാല ദൃശ്യം





ഇത്‌ ഇന്‍ഡ്യയിലെ പഴക്കം ചെന്ന വലിയ ഡാമുകളിലൊന്നാണ്‌. 1934ല്‍ നിര്‍മിക്കപ്പെട്ട ഈ ഡാം, തമിഴ്‌നാട്ടിലെ, സേലം, തഞ്ചാവൂര്‍, തിരിച്ചുറപ്പള്ളി ജില്ലകളിലെ രണ്ടര ലക്ഷത്തിലധികം ഏക്കര്‍ വരുന്ന കൃഷിഭൂമിയിലെ ജലസേചനവും, മേട്ടൂര്‍ ജലവൈദ്യുതപദ്ധതിയും സാധ്യമാക്കുന്നു.134 അടി ഉയരമുള്ള ഈ ഡാം കാവേരി നദിയ്ക്ക്‌ കുറുകേ 1700ല്‍ പരം മീറ്ററുകളില്‍ നീണ്ടുകിടക്കുന്നു. എല്ലാവശങ്ങളും മലകളാല്‍ ചുറ്റപ്പെട്ട ഈ ഡാമും അതിനോട്‌ ചേര്‍ന്നുള്ള വന്യജീവി സങ്കേതവും, വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നുമാണ്‌.- വിവരങ്ങള്‍ക്ക്‌ കടപ്പാട്‌: വിക്കി



Friday, September 21, 2007

ഒരു ചതയക്കാഴ്ച!

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയ്ക്കടുത്താണ്‌ കന്നേറ്റില്‍ ആറ്‌. ഇവിടെ എല്ലാവര്‍ഷവും ഓണക്കാലത്ത്‌ ചതയ ദിനത്തില്‍ വള്ളംകളി മത്സരങ്ങള്‍ നടത്തപ്പെടുന്നു.
(കന്നേറ്റി പാലത്തില്‍ നിന്നും പോലീസിനെ പറ്റിച്ച്‌ എടുത്തത്‌)
ഞങ്ങള്‍ തയ്യാര്‍... ശക്തരായ അമരക്കാര്‍!

ഓരോ വള്ളത്തിലും നൂറിനുമീതേ തുഴക്കാര്‍- ചുണ്ടന്‍ വള്ളങ്ങള്‍ക്കുമാത്രം സ്വന്തം


കാഴ്ചകാരും തയ്യാര്‍.. ഇനി ആവേശപ്പെരുമഴ!


അലപ്പാടും, ശ്രീഗണേഷും, ജവഹര്‍ തായങ്കരിയും, ചമ്പക്കുളവും മാറ്റുരയ്ക്കുന്നതിനുമുന്‍പ്‌ അണിനിരന്നപ്പോള്‍!

ഓണക്കാല ചതയക്കാഴ്ച ഓണംകഴിഞ്ഞപ്പോഴാണോ എന്നാണോ? ഇരുപത്തിയെട്ടാവോണം വരെ ഓണമാണന്നാണ്‌ ഞങ്ങള്‍ ഓണാട്ടുകരക്കാരുടെ പഴയവിശ്വാസം! ഇരുപത്തിയെട്ടാവോണം മൃഗങ്ങളുടെ ഓണമാണ്‌. അന്നാണ്‌ ഓച്ചിറപടനിലത്തെ പ്രശസ്തമായ ഇരുപത്തിയെട്ടാമോണാഘോഷം.തങ്ങളുടെ കരയുടെ അഭിമാനമായ കെട്ടുകാളകളെ ഓച്ചിറയിലേക്ക്‌ എല്ലാകരക്കാരും ആനയിക്കുന്ന ഓണാട്ടുകരയുടെ ഇരുപത്തെട്ടാവോണം! അതുകൊണ്ട്‌ ഇത്‌ താമസിച്ചിട്ടില്ല!!

Saturday, August 4, 2007

പാടം പൂത്തകാലം...

ആമ്പലിന്റെയും താമരയുയുമൊന്നും ഗ്ലാമറില്ലെങ്കിലും....







കര്‍ക്കിടകകൊയ്ത്തും,പിടിത്താളുപറക്കുകാരും, 'ബ്ലോക്ക്‌ കലപ്പ'യുടെ അരിഞ്ഞുപിടിക്കലുകളും, ഞാറ്റുവേലയും അന്യം നിന്ന പാടത്ത്‌ കരിംകൂള(കുളവാഴ) പൂത്തപ്പോള്‍....

Friday, July 20, 2007

സൂര്യനില്ലാത്ത ചക്രവാളം

ഫോട്ടോ മത്സരത്തിനയയ്ക്കാന്‍ ഒരു ചക്രവാളം തേടി മിനക്കെട്ടതു വെറുതേയായി! സൂര്യനില്ലാതെന്തു ചക്രവാളം? മഴ അടച്ചുപിടിച്ച കേരളത്തിന്റെ പടിഞ്ഞാറേ ചക്രവാളത്തിലെവിടാ സൂര്യന്‍? സൂര്യനുണ്ടെങ്കിലുമില്ലെങ്കിലും പേമാരിയാണെങ്കിലും,ജീവന്‍ പണയപ്പെടുത്തിയാണെങ്കിലും വള്ളമിറക്കിയില്ലെങ്കില്‍ കുടിയില്‍ കുട്ടികളുടെ വയറുപൊരിയുന്നതോര്‍ത്ത്‌ പ്രതീക്ഷയുടെ ചാകരതേടി ചക്രവാളത്തിലേക്ക്‌!

Sunday, July 8, 2007

ബാംഗ്‌ളൂരിലെ ശനിക്കാഴ്ചകള്‍

ബാംഗ്ലൂരിന്റെ സ്വന്തം " സോാാാ ക്യൂൂൂൂൂൂ..ത്ത്‌
"!
മറ്റൊരു സ്ഥിരം നമ്പര്‍ "ആാാാാവ്‌സം"!

ഒടുക്കം "ഗീീീീവിം എ ക്ലാാാാാാാപ്‌"!

Friday, June 29, 2007

എട്ടുകാലന്‍(ലി)!

ഇങ്ങടുത്തു കൊണ്ടുവരൂ, എന്റെ മുഖമൊന്നുനോക്കട്ടെ!